ഈ കൂട്ടായ്മയിലേക്ക് എന്നെ ക്ഷണിച്ച സുഹൃതിന്നു നന്ദി. കൂടുതലായി ഈ കൂട്ടായ്മയെ കുറിച്ച് വായിച്ചു പഠിച്ചപ്പോള്‍ എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത്, ഇത് സമുദായത്തിലെ ഒരു വിഭാഗത്തിന്റെ ചിന്താഗതി എന്നതിലപ്പുറം സമുദായത്തിന്റെ മൊത്തമായോ, സമൂഹത്തെ മൊത്തമായോ ചിന്താപരമായി പരിവര്തിക്കാന്‍ ഒന്നുമേ ചെയ്യുന്നില്ല. സഹോദര സംഖടനകളായ ജമാഅത്തെ ഇസ്ലാമിയോ എതിര്‍ മുജഹിധോ ഒക്കെ ആണ് എവിടെ വിഷയം. നിങ്ങള്‍ എതിര്‍ സംഗടനകളെ പഴി ചാരന്‍ ഉപയോഗിക്കുന്ന സമയവും മഷിയും സമൂഹത്തിന്റെ ഉന്നമാനതിന്നും പരാധീനതകള്‍ തീര്‍ക്കുന്നതിന്നും ചിലവഴിക്കുക. നമ്മള്‍ മുസ്ലീങ്ങളാണ്, മാതൃകാ സമൂഹമാണ്. ഞങ്ങളാണ് ഇവിടെ ദൈവത്തിന്റെ സത്യാ വാചകങ്ങള്‍ സമൂഹത്തിലേക്ക് എത്തിക്കെണ്ടാവര്‍ എന്ന് കരുതി വേണം മുന്നോട്ടു നീങ്ങാന്‍. ജമാത്തിനെ സംബന്ധിച്ചേടത്തോളം അതൊരു ഇസ്ലാമിക പ്രസ്ഥാനമാണ്. ഗാന്ധിജി പറഞ്ഞ പോലെ, ദൈവത്തിന്റെ നാട്ടില്‍ ദൈവിക നിയമങ്ങള്‍ നടപ്പാക്കാന്‍ മിനക്കെടുന്ന ഫക്കിരുകളുടെ ഒരു സംഗമാണ്. നിങ്ങള്ക്ക് ജമാത്തിന്റെ നയങ്ങളെ വിമര്‍ശിക്കാം. ഒരു ഇസ്ലാമിക മര്യാദയ അല്ലെങ്ങില്‍ ഒരു പ്രതിപക്ഷ മര്യാദ എല്ലാത്തിനും ഉണ്ടായിക്കോട്ടെ. നമ്മുടെ ഈ വെബ്സൈറ്റ് വല്ല സഹോദര സമുദായത്തിലെ വല്ലവരും സന്ദര്‍ശിച്ചാല്‍ അവര്‍ക്ക് നാം നല്‍കുന്ന സന്ദേശം എന്തായിരിക്കും? "ഈ ഒരുമയില്ലാത്ത സമുദായത്തില്‍ എനിക്കെന്തു കാര്യം എന്നല്ലേ?". നമ്മള്‍ ചെയ്യുന്ന മിക്ക കാര്യങ്ങളും ഹലാലും ഹറാമും ആകുന്നതു നമ്മുടെ നെയ്യത് പോലെ ആണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. വോട്ട് ചെയ്യുന്നത് മദ്യവും ചൂതാട്ടവും സ്വവര്‍ഗ രതി അനുകൂലവും ജന വിരുദ്ധവും അഴിമതിയും നിറഞ്ഞ ഒരു വ്യവസ്ഥിതിയെ നിലനിര്തനനെങ്ങില്‍ അത് ഹലാലും, അല്ല അത് നിങ്ങള്‍ ആ വ്യവസ്ഥിതിയെ തിരുത്താന്‍ ആണ് നിങ്ങളുടെ നെയ്യതെങ്ങില്‍ അത് ഹലാലും ആകും എന്ന് എന്റെ എളിയ ബുദ്ധിയില്‍ മനസിലാക്കുന്നു. അല്ലാതെ അതിനു വേറെ പുതിയ ആയതൊന്നും ഇറങ്ങേണ്ട. പണ്ഡിത സഭകള്‍ കാലാകാലങ്ങളില്‍ സണ്ടോര്ഭോജിതമായി ഫത്വകള്‍ ഇറക്കുന്നത് ഇതു പോലെ കാര്യങ്ങള്‍ കീറി മുറിച്ചു പരിശോധിച്ച് കൊണ്ടാണ്. ഉണരൂ സുഹൃത്തുക്കളെ, ലോകം നാം മുസ്ലീങ്ങളെ ഈ സത്യത്തിന്റെ സാക്ഷികളായി മനസ്സിലാക്കട്ടെ നമ്മുടെ ജീവിധ കാലതനെങ്ങില്‍ ആണെങ്ങില്‍ അത്രയും നല്ലത്. സര്‍വശക്തനായ ദൈവം തമ്പുരാന്‍ എല്ലാ സംഘടനഗലെയും ഒന്നിപ്പിച്ചു യഥാര്‍ത്ഥ ഇസ്ലാമിനെ ഉള്‍ക്കൊണ്ടു കൊണ്ട് ലോക ജനതയ്ക്ക് ഈ സത്യം എത്തിക്കുവാനുള്ള തൌഫീഖ് നല്കുമാരകട്ടെ.
All thoughts in this letter is from authors own research and thoughts for which no organisation is responsible
for more clearence try to read " അരുത് മക്കളെ അരുത് " by Dr. Sidhique Hassan. Madhyamam daily.